പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ കൃത്രിമ സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും ചെന്നൈ ഫ്രീഡം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 101 ഭിന്നശേഷിക്കാർക്കാണ് സൗജന്യ കൃത്രിമ സഹായ ഉപകരണങ്ങൾ നൽകുന്നത്. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് റിസർച്ച് സെന്റർ പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

പുഷ്പഗിരി ആശുപത്രിയിലെ ല ഭിന്നശേഷിക്കാരായ ജീവനക്കാരെ തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷീല വർഗീസ് ആദരിക്കും. മെഡിക്കൽ ഡയറക്ടർ എബ്രഹാം വർഗീസ്, ചെന്നൈ ഫ്രീഡം ട്രസ് സ്ഥാപകൻ ഡോ . എസ്. സുന്ദർ, ജോസഫ് എം. പുതുശേരി, കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ . സനൽ കുമാർ, ജിജി വട്ടശേരിൽ എന്നിവർ പെങ്കടുക്കും. വാർത്താ സമ്മേളനത്തിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ടമെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജിമ്മി ജോസ്, പി.ആർ. ഒ ചിക്കു പി.ജോൺ എന്നിവർ പെങ്കടുത്തു.