 
കോന്നി: സി.പി .ഐ കോന്നി മണ്ഡലം സമ്മേളനത്തിന് കലഞ്ഞൂരിൽ തുടക്കമായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. ബി.രാജേന്ദ്രൻ പിള്ള, എസ്.അജിത്, ബീന മുഹമ്മദ് റാഫി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആദ്യകാല നേതാക്കളെയും ബഹുമുഖ പ്രതിഭകളെയും ജില്ലാ സെക്രട്ടറി എ.പി.ജയൻ ആദരിച്ചു. പി.സി.ശ്രീകുമാർ അനുശോചന പ്രമേയവും, മാങ്ങാട് സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി രാഷ്ട്രീയ റിപ്പോർട്ടും കോന്നി മണ്ഡലം സെക്രട്ടറി പി.ആർ.ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മുണ്ടപ്പള്ളി തോമസ്, ഡി.സജി, ജിജി ജോർജ്, എം.പി.മണിയമ്മ,കുറുമ്പകര രാമകൃഷ്‌ണൻ, എസ്. അഖിൽ, കെ.പത്മിനിയമ്മ, അശ്വിൻ മണ്ണടി, സി.കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.