റാന്നി: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹന ഡ്രൈവർമാർക്ക് നൽകിയ പരിശീലനക്ലാസ് റാന്നി ജോ ആർ.ടി.ഒ മുരളീധരൻ ഇളയത് ഉദ്ഘാടനം ചെയ്തു.അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ് രാജേഷ് ക്ലാസ് നയിച്ചു . സെന്റ്മേരിസ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ബൈജു പുത്തൻപുരയ്ക്കൽ സംസാരിച്ചു.