കോന്നി: പരിസ്ഥിതി ദിനാചാരണത്തിന് മുന്നോടിയായി എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം തുളസിമണിയമ്മ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ബിനു, എം.പി ഷൈബി, എസ് ശ്രീലത, എസ്.ശ്യാംകുമാർ, ബി.വിനോദ് കുമാർ, ദിൽഷാദ്, സുഗന്ധി, സുവിൻ, മനോജ്‌, സന്തോഷ്‌ എന്നിവർ പങ്കെടുത്തു.