 
പെരിങ്ങനാട് :പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തൃശ്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പുകയിലരഹിത ദിനാചരണം നടത്തി. വാർഡ് മെമ്പർ ആശാ ഷാജി ഉദ്ഘാടനം ചെയ്തു. പുകയിലരഹിത പ്രതിജ്ഞ,റാലി, പുകയിലയും പരിസ്ഥിതിയും പുകവലിയും വ്യക്തിഗത ദൂഷ്യ ഫലങ്ങളും, ആരോഗ്യ ജാഗ്രത എന്നീ വിഷയങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ, ഷിബു.കെ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദിൽക്കുഷ ബീഗം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി.എസ് എന്നിവർ ക്ലാസെടുത്തു.