പ്രമാടം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ ഉമാ തോമസിന് അഭിവാദ്യം അർപ്പിച്ച് യു.ഡി.എഫ് പൂങ്കാവിൽ ആഹ്ളാദ പ്രകടനം നടത്തി. ഡി.ഡി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ചാക്കോ, രാജൻ പടിയറ, ബോബൻ തെക്കേതിൽ, എം.കെ. മനോജ്, നിഖിൽ ചെറിയാൻ, ലീലാ രാജൻ, ശ്രീകലാ നായർ, ആനന്ദവല്ലിയമ്മ, മോളി, രാഗി സനൂപ്, റോബിൻ മോൻസി, സോണി.എം. ജോസ് എന്നിവർ പ്രസംഗിച്ചു.