 
തിരുവല്ല: ഇടിഞ്ഞില്ലം-വേങ്ങൽ തോട് തെളിക്കുന്ന പണികൾ തുടങ്ങി. മുത്തൂർ തോട്ടാണിശേരി പാലത്തിന് സമീപത്തുനിന്നാണ് പണികൾ തുടങ്ങിയത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ തെളിക്കുന്ന ജോലികളാണ് നടക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പണികൾ. പായലും പോളയും തിങ്ങിനിറഞ്ഞ നിൽക്കുന്ന തോടാണ്. നിരവധി പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്ന ചെറിയ തോടുകൾ അനുബന്ധമായുണ്ട്. പ്രധാന തോട്ടിലെ തടസംമൂലം യഥാസമയം ജലസേചനം നടത്തുന്നതിന് കർഷകർ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിയിരുന്നു.