 
കോന്നി : ഭാര്യയുടെ മുത്തശിയായ 85 കാരിയെ പീഡിപ്പിച്ച കേസിൽ ആരുവാപ്പുലം ഈറക്കുഴി മുരുപ്പ് വിളയിൽ ശിവദാസ് (60) നെ പൊലീസ് അറസ്റ്റുചെയ്തു. ശിവദാസും ഭാര്യയും ഭാര്യയുടെ മുത്തശിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രണ്ട് മാസമായി പീഡിപ്പിക്കാറുണ്ടെന്ന് വൃദ്ധ വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെടാൻ വീട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് വൃദ്ധയ്ക്ക് വയറുവേദന അനുഭപ്പെട്ട വിവരം അടുത്തുള്ള അങ്കണവാടിയിൽ അറിയിച്ചു. അങ്കണവാടി ജീവനക്കാർ പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോന്നി എസ്.എച്ച് .ഒ അരുൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.