ചെങ്ങന്നൂർ: വനം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ വനവത്കരണത്തിന് വൃക്ഷത്തൈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. വെണ്മണി മാർത്തോമാ പാരീഷ് ഹാളിൽ രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തൈ വിതരണ ഉദ്ഘാടനം വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ നിർവഹിക്കും.