തിരുവല്ല: മുത്തൂർ നവജ്യോതി റെസിഡൻസ് അസോസിയേഷൻ വാർഷികം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി മാമ്മൻ റിപ്പോർട്ടും ട്രഷറർ വേണുഗോപാലപ്പണിക്കർ ബഡ്ജറ്റും അവതരിപ്പിച്ചു. മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ഷീലാ വർഗീസ് വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. പത്മാവതിയമ്മ, എം.വി.തോമസ്, പി.എം.പ്രസന്നകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, അപ്പുക്കുട്ടൻപിള്ള എന്നിവരെ ആദരിച്ചു. ഇമ്മാനുവേൽ മാത്യു, പി.എം.ശ്രീകുമാർ, ജയദേവൻ, ശോഭാ വിനു, പ്രകാശ് ബാബു, കെ.കെ.ഗോപി, പി.എസ്.സലാവുദ്ദീൻ, ലീലാമ്മ ജോർജ്, കെ.എ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.