ഇളമണ്ണൂർ : പുലിമല പാറ ഖനനത്തിനു അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടു എനാദിമംഗലം പഞ്ചായത്തിലേക്കു ചായലോടു നിവാസികൾ ധർണ നടത്തി. സംസ്ഥാന കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൺവീനർ ശരണ്യ രാജ് സമരം ഉദ്ഘാടം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്‌ അവിനാശ് പള്ളീനഴികത്തു മുഖ്യ പ്രഭാഷണം നടത്തി. ബാബു ജോൺ,അജീഷ് ജോർജ്, മാത്യു ഐസക്, പി.കെ.തോമസ്, കെ.ജി.രാജൻ എന്നിവർ സംസാരിച്ചു.