ചെങ്ങന്നൂർ: പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി പുലിയൂർ വളപ്പകത്ത് വി.കെ വിജയൻ (63) മരിച്ചു. ശനിയാഴ്ച രാവിലെ കുളിക്കാംപാലം റയിൽവേ ഗേറ്റിന് വടക്കുവശത്ത് ചെന്നൈ തിരുവനന്തപുരം മെയിൽ ട്രെയിൻ തട്ടിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ . ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വിജയമ്മ. മകൾ: സംഗീത, മരുമകൻ: സന്തോഷ്.