award
മണിപ്പുഴ സംസ്കൃതി ഗ്രാമസേവാസമിതി സംഘടിപ്പിച്ച ശ്രീദേവി സതീഷ്കുമാർ അനുസ്മരണം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സേവനം കച്ചവടച്ചരക്കാക്കാതെ പ്രതിബദ്ധതയോടെ ചെയ്യണമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. മണിപ്പുഴയിൽ സംസ്കൃതി ഗ്രാമസേവാസമിതി സംഘടിപ്പിച്ച ശ്രീദേവി സതീഷ്കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യന് സേവനം ചെയ്യുന്ന മഹാത്മാക്കളിൽ ഒരാളായിരുന്നു ശ്രീദേവി സതീഷ്കുമാർ. എനിക്കെന്ത് കൊടുക്കാൻ കഴിയുമെന്ന ചിന്തയാണ് മനുഷ്യന് വേണ്ടത്. ജീവിച്ചിരിക്കുന്ന കാലത്ത് എന്തെങ്കിലും സേവനം ചെയ്തവരെ മാത്രമേ ലോകം ഓർത്തിരിക്കൂയെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃതി -ശ്രീദേവി സേവന പുരസ്‌കാരം ജോയി ആലുക്കാസ് തിരുവല്ല മാള്‍ മാനേജർ ഷെൽട്ടൻ വി.റാഫേലിന് കുമ്മനം രാജശേഖരന്‍ സമ്മാനിച്ചു. അദ്ധ്യാപകൻ വി. കൃഷ്ണമൂർത്തി അദ്ധ്യക്ഷനായി. കെ.രംഗനാഥ് കൃഷ്ണ,വിജയകുമാര്‍, ശ്യാം,അനിൽകുമാർ, ആർ.രാജ്പ്രകാശ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.