ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് 'നല്ല നാളേക്ക് ഒരു തണൽ' പദ്ധതിയുമായി ഇന്ന് ലോക പരിസ്ഥിതി ദിനം ആചരിക്കും. യൂണിയനിലെ എല്ലാ യൂത്ത്മൂവ്‌മെന്റ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടും.യൂണിയൻ തല ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം 1206​ാം നമ്പർ കാരിത്തോട്ട ശാഖയിൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.സജീവന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് ഇ.എസ്. ശുഭാനന്ദൻ, സെക്രട്ടറി കെ.ജി. പ്രസന്നൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽ രാജ്, വനിതാ സംഘം യൂണിയൻ ട്രഷറർ സുഷമ രാജേന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ശരൺ പി. ശശിധരൻ, ഗണേഷ് സുലൻ, ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ് എന്നിവർ പ്രസംഗിക്കും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ വിഷ്ണു രാജ് സ്വാഗതവും യൂത്ത്മൂവ്മന്റ് കോട്ട മേഖല ചെയർമാൻ അർജ്ജുൻ ടോണി നന്ദിയും പറയും. യൂണിറ്റുകൾക്ക് ആവശ്യമായ വൃക്ഷത്തൈകൾ യൂണിയൻ ഓഫീസിൽ നിന്ന് വിതരണം ചെയ്തെന്ന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ് പറഞ്ഞു.