ജൂൺ 5
ലോക പരിസ്ഥിതി ദിനം
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ളി 1974ലാണ് ലോക പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. only one earth എന്നതാണ് 2022ലെ പരിസ്ഥിതി ദിന ചിന്താവിഷയം.
ഡെൻമാർക്ക് ഭരണഘടനാ ദിനം
1849 ജൂൺ 5നാണ് ഡെൻമാർക്ക് ഭരണഘടന നിലവിൽ വന്നത്. 1915 ജൂൺ 5ന് ഭരണഘടന വീണ്ടും പുതുക്കി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയപതാകയാണ് ഡെൻമാർക്കിലേത് ,.
ഒാപ്പറേഷൻ ബ്ളൂ സ്റ്റാർ
പഞ്ചാബിലെ അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ നിന്ന് ഭീകരരെ പുറത്താക്കാൻ പ്രധാമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഒാപ്പറേഷൻ ബ്ളൂ സ്റ്റാർ എന്ന സൈനിക നടപടി നടന്നത് 1984 ജൂൺ 5നാണ് .