പന്തളം: തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ കുരമ്പാലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ദാനിയൽ പുല്ലേലിൽ, പന്തളം വാഹിദ്, പി.എസ് വേണുകുമാരൻ നായർ, കിരൺ കുരമ്പാല,മണ്ണിൽ രാഘവൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, സി.കെ രാജേന്ദ്രപ്രസാദ് ,അനിതാ ഉദയൻ ,ജോർജ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.