p-c-aneesh

ചെങ്ങന്നൂർ: ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് മാതാവിനോട് പറഞ്ഞ ശേഷം പൊലീസുകാരൻ തൂങ്ങിമരിച്ചു. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽപൊലീസ് ഒാഫീസർ തിരുവൻവണ്ടൂർ പ്രാവിൻകൂട് പടിക്കൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ പി.സി. അനീഷ് (39)ആണ് മരിച്ചത്.
സംഭവത്തെപ്പറ്റി വീട്ടുകാർ പറയുന്നതിങ്ങനെ: ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് മാതാവ് ശാന്തമ്മയോടു സംസാരിച്ച ശേഷം മുകൾനിലയിലെ മുറിയിലേക്ക് പോയി. അനീഷിനെ കാണാതെ ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തമ്മ മുറിയിലെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ശാന്തമ്മയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അനീഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അധികജോലിയും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അനീഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: ജിഷ (ഏറ്റുമാനൂർ കോ ഒാപ്പറേറ്റീവ് സൊസൈറ്റി) , മകൾ: അതിഥി.