ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 646-ാം നമ്പർ ഇലഞ്ഞിമേൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികവും ചിത്തിര മഹോത്സവവും 7 മുതൽ 10വരെ നടക്കും. 7ന് രാവിലെ 5ന് ഗുരുസുപ്രഭാതം, നിർമ്മാല്യ ദർശനം, അഭിഷേകം, 7ന് അഖണ്ഡനാമജപ യജ്‌ഞം, ഉച്ചക്ക് 1ന് സമൂഹസദ്യ,വൈകിട്ട് 5ന് നടതുറപ്പ്, നവകം, നവകാഭിഷേകം, അഖണ്ഡനാമജപയജ്ഞ സമർപ്പണം, ദീപാരാധന, ദീപക്കാഴ്ച, . 7.45നും 7.30നും മദ്ധ്യേ ശിവശർമ്മൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റും പ്രഭാഷണവും .. 8ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ രാത്രി 7.30ന് തിരുവാതിര,8ന് ഗുരുഷ്ടകം എന്ന വിഷയത്തിൽ നിർമ്മലാ മോഹൻ പ്രഭാഷണം നടത്തും. 9ന് രാത്രി 7.30ന് ശ്രീനാരായണ ഗുരുകൃതികൾക്ക് ഒരാമുഖം എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും. 10ന് വൈകിട്ട് 4ന് എതിരേല്പ്, 8.30ന് പുഷ്പാഭിഷേകം, 9നും 9,30 മദ്ധ്യേ കൊടിയിറക്ക്