പന്തളം : മങ്ങാരം ചൈതന്യ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 4 ന് കരണ്ടയിൽ തെക്കേതിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണം പന്തളം നഗരസഭ കൗൺസിലർ ടി.കെ.സതി ഉദ്ഘാടനം ചെയ്യും . നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ വൃക്ഷത്തൈ നടും.അസോസിയേഷൻ പ്രസിഡന്റ് എം .വിശ്വനാഥൻ അദ്ധ്യക്ഷനായിരിക്കും
മങ്ങാരം ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ .രാവിലെ 9 ന് വായന ശാല ഹാളിൽ നടക്കൂന്ന ദിനാചരണം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും .ടി.എൻ.കൃഷ്ണപിള്ള സന്ദേശം നൽകും.വായന ശാല പ്രസിഡന്റ് ഡോ. ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരിക്കും.:
മങ്ങാരം ഗവ: യു.പി.സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം ഇന്ന് രാവിലെ 11 ന് പന്തളം നഗരസഭ കൗൺസിലർ സുനിതവേണു ഉദ്ഘാടനം ചെയ്യും .