കലഞ്ഞൂർ : എസ്. എൻ. ഡി.പി യോഗം 314-ാം ന​മ്പർ ശാഖയിലെ വാർഷിക പൊതു​യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ശാ​ഖാ മ​ന്ദി​ര​ത്തി​നു സ​മീപമുള്ള ഓ​ലി​ക്കൽ അ​പ്പു​ക്കുട്ട​ന്റെ വ​സ​തിയിൽ നടക്കും. . ശാ​ഖാ പ്ര​സിഡന്റ് പി. ക​മ​ലാ​സ​ന​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ അടൂർ യൂ​ണി​യൻ കൺ​വീ​നർ അഡ്വ. മ​ണ്ണ​ടി മോ​ഹൻ ഉ​ദ്​ഘാട​നം ചെ​യ്യും. യോ​ഗം കൗൺ​സി​ലർ എബിൻ ആ​മ്പാ​ടി സം​ഘ​ട​നാ സ​ന്ദേ​ശം നൽ​കും. അടൂർ യൂ​ണി​യൻ ചെ​യർമാൻ അഡ്വ. എം. മ​നോ​ജ് മു​ഖ്യ പ്ര​ഭാഷ​ണം നടത്തും. ശാ​ഖാ സെ​ക്ര​ട്ട​റി പി. വാ​സു​ദേ​വൻ, ശാ​ഖാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം അ​പ്പു​ക്കുട്ടൻ ഓ​ലിക്കൽ, അ​ടൂർ യൂ​ണി​യൻ അഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യംഗം ഷി​ബു കി​ഴ​ക്കി​ടം, ക​ലഞ്ഞൂർ യൂ​ണി​റ്റ് കു​ടും​ബ​യോ​ഗം മുൻ​കൺ​വീ​നർ ഗൗത​മി ടീ​ച്ചർ എ​ന്നി​വർ പ്രസംഗിക്കും