അടൂർ : കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ അടൂരിൽ നടക്കും. സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.മിനി അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി ഹർഷകുമാർ, ടി.ഡി ബൈജു, പി .ജെ അജയകുമാർ, ഫെഡറേഷൻ ജില്ലാ സെക്ടറി എം.ബി പ്രഭാവതി, ആർ .ഉണ്ണികൃഷ്ണപിള്ള, അഡ്വ.എസ്. മനോജ്, എസ്.ഹരിദാസ്, ലസിത ടീച്ചർ, കെ.കുമാരൻ, കെ.വിശ്വംഭരൻ,റോഷൻ ജേക്കബ്, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളത്തിന്റെ വിജയത്തിനായി പി.ബി ഹർഷകുമാർ ചെയർമാനും ആശാ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.ബി പ്രഭാവതി കൺവീനറുമായി 501അംഗ സ്വാഗത സംഘം രൂപീകരിച്ചു.