ഓമല്ലൂർ : രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സസവത്തിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചവരെ കോമ്പൗണ്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തതിൽ ഭക്തജനങ്ങൾ പ്രതിഷേധിച്ചു. ഉത്സവ കമ്മിറ്റി അംഗങ്ങളെ ക്ഷേത്രത്തിൽ കയറി മർദ്ദിച്ചവരെ അറസ്റ്റുചെയ്യണമെന്നും ഭാരവാഹികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു.. ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഉപദേശക സമിതി പ്രസിഡൻറ് അഡ്വ.സുനിൽകുമാർ, ജനറൽ സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.