krishi

പ്രമാടം : പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം പഞ്ചായത്ത് കാർഷിക സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം കൃഷി ഓഫീസർ നസീറ ബീഗം, ഫോറസ്റ്റ് ഓഫീസർ ശശിധരൻ നായർ എന്നിവർ ക്ളാസ് എടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി.സി ബാബു, ജനപ്രതിനിധികളായ വാഴവിള അച്യുതൻ നായർ, ആനന്ദവല്ലിയമ്മ, ലിജ ശിവപ്രകാശ്, തങ്കമണി, രാഗി സനൂപ്, മോളി, ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ എൻ.പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.