റാന്നി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലീഗൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് അഡ്വ.ലളിതാമണി ബോധവത്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ എസ്.പി.സി,സ്കൗട്ട് & ഗൈഡ്‌സ്, റെഡ് ക്രോസ് എന്നീ യൂണിറ്റുകൾ നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂൾ അടുക്കള തൊട്ട നിർമ്മാണം, പൊതു ഇടങ്ങളുടെ ശുചീകരണം, പ്ളാസ്റ്റിക് നിർമ്മാർജ്ജനവും, പേപ്പർ കാരിബാഗ് നിർമ്മാണവും വിതരണവും ഇതിന്റെ ഭാഗമായി നടത്തി.