കോന്നി: വെട്ടൂർ ആയിരവില്ലേശ്വര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു, ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ വൃക്ഷത്തിന് പൂജചെയ്തു. ക്ഷേത്രവളപ്പിൽ 27 നക്ഷത്രങ്ങളിലുംപ്പെട്ട വൃക്ഷതൈകൾ നട്ട് നക്ഷത്രവനംപദ്ധതിയ്ക്ക് തുടക്കംകുറിച്ചു. മലയാലപ്പുഴ പഞ്ചായത്ത് അംഗം വി.വി.സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്തു. വൃക്ഷപൂജയ്ക്ക് ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി മുഖ്യകർമികത്വം വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സന്തോഷ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ,അഖിലേഷ് അരുൺകുമാർ, നിജുലാൽ, ശ്രീജിത്ത്‌ ചൈതന്യ, അമ്പാടി, ഹരി,രാഹുൽ. അരുൺ എം.നായർ, വിനോദ് ടി. പിള്ള എന്നിവർ നേതൃത്വം നൽകി.