പ്രമാടം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റി ആയിരം വൃക്ഷ തൈതകൾ നട്ട് സംരക്ഷിക്കും. ബ്ളോക്കുതല ഉദ്ഘാടനം കോന്നി താലൂക്ക് ഓഫീസ് വളപ്പിൽ വൃക്ഷതൈ നട്ട് സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ നിർവഹിച്ചു.
പ്രമാടം : പ്രമാടം മേഖല തല ഉദ്ഘാടനം ബ്ളോക്ക് പ്രസിഡന്റ് എം.അഖിൽ മോഹനൻ നിർവഹിച്ചു. ബ്ലോക്ക് ജോയിൻ സെക്രട്ടറി ജിബിൻ ജോർജ് , മേഖല പ്രസിഡന്റ് ആർ.ജി.അനൂപ് എന്നിവർ പങ്കെടുത്തു.
പ്രമാടം : വികോട്ടയം മേഖലാതല ഉദ്ഘാടനം വി.കോട്ടയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ട് ബ്ളോക്ക് പ്രസിഡന്റ് എം.അഖിൽ മോഹൻ നിർവഹിച്ചു.മേഖലാ സെക്രട്ടറി വിഷ്ണു ദാസ്, ബ്ലോക്ക് കമ്മിറ്റി അംഗം സ ഗോകുൽ എന്നിവർ പങ്കെടുത്തു.