പ്രമാടം : പഞ്ചായത്ത് നാലാം വാർഡിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു.തസ്നി, മേഴ്സി തങ്കച്ചൻ, രാധാമണി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.