1
ഹരിതം സഹകരണം അടൂർ താലൂക്ക്തല ഉദ്ഘാടനം അസി. രജിസ്റ്റാർ നസീർ നിർമ്മുവ്വ ക്കുന്നുന

അടൂർ: ലോക പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പ് സംഘടിപ്പിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമുള്ള മാവിൻ തൈ നടുന്നതിന്റെ അടൂർ താലൂക്ക് തല ഉദ്ഘാടനം പെരിങ്ങനാട് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ അടൂർ അസിസ്റ്റന്റ് രജിസ്‌ട്രാർ ജനറൽ നസിർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ റിതിൻ റോയി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ.ജി വാസുദേവൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ബി ബാബു, വാർഡ് മെമ്പർ ആശാ ഷാജി, അഡ്വ.ഉദയൻ, ഭരണ സമിതി അംഗങ്ങളായ ഷാജി വർഗീസ്, പത്മകുമാർ, സി.എൽ സുലേഖ, ടി.ജയപ്രകാശ്, വി.പി വിജയൻ, ശ്രീ സന്തോഷ്‌, സഹകരണ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി.ജി കൃഷ്ണകുമാർ, ബാങ്ക് സെക്രട്ടറി ബിജികൃഷ്ണൻ ,ബാങ്ക് ജീവനക്കാർ, സഹകരണ സംഘം ഇൻസ്‌പെക്ടർ രേഖാ ചന്ദ്രൻ, ബാങ്ക് ജീവനക്കാർ, സഹകാരികൾ, സംഘം അംഗങ്ങൾ,​ ബാങ്ക് ഭരണ സമിതി അംഗം ഷാജി വർഗീസ്,​ ബാങ്ക് സെക്രട്ടറി ബിജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. അടൂർ താലൂക്കിലെ 150 ഓളം സഹകരണ സ്ഥാപനങ്ങൾ വഴി രണ്ടായിരത്തോളം മാവിൻ തൈകളാണ് വച്ച് പിടിപ്പിക്കുന്നത്.