പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കി. പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം പന്തളം നഗരസഭ കൗൺസിലർ സുനിത വേണു നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് ബി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ പരിസ്ഥിതി സന്ദേശം നല്കി. ഭേഷജം പ്രസന്നകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച്, ഷിജു ,എസ്.എം.സി.ചെയർമാൻ എം.ബി.ബിനുകുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, കെ.ജനി എന്നിവർ സംസാരിച്ചു.