പ്രമാടം : കിഴവള്ളൂർ സെന്റ് ജോർജജ് ഹൈസ്കൂളിൽ ലയൺസ് ക്ളബ് പഠനോപകരങ്ങൾ വിതരണം ചെയ്തു. ക്ളബ് സെക്രട്ടറി ടി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെസി ഇടക്കുള പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സാമ്പത്തിക സഹായം വൈസ് പ്രസിഡന്റ് ഡോ.സൂസൻ ജോസ് വിതരണം ചെയ്തു. സഞ്ജയ് കുരുവിള, ഷിബു ചാക്കോ, ജി.ചന്ദ്രൻ, ടി.ജെ.ജോസഫ്, ജോൺ.എം.ജോർജ്ജ്, അജു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.