06-pdm-thekkekkara
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനചരണം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിൽ പരിസ്ഥിതിദിനം ഒരാഴ്ച നീളുന്ന പരിസ്ഥിതി വാരമായി നടത്തുന്നു. പച്ചത്തുരുത്ത് നിർമ്മാണം, വൃക്ഷതൈ വിതരണം, വനവത്ക്കരണം. ഫലവൃക്ഷ തോട്ടം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. വാരാചരണ സമാപനം 11ന് പഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്ക് പരിസ്ഥിതി പ്രശ്‌നോത്തരിയോടു കൂടി നടത്തും. വാരാചരണ ഉദ്ഘാടനം ചെറുതല മുറ്റം കാവിൽ വൃക്ഷ തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സ്​റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.വിദ്യാധര പണിക്കർ .എൻ.കെ.ശ്രീകുമാർ പഞ്ചായത്ത് അംഗം അംബിക, കൃഷി ഓഫീസർ ലാലി, ഡോ.കെ.പി.കൃഷ്ണൻ കുട്ടി, വിശ്വനാഥനാചാരി ,ഗിരിഷ് സി.കെ. നാരായണൻ, വി.ഇ.ഒ സുനിൽ ബാബു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.