പത്തനംതിട്ട : സാമൂഹ്യ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്കു നൽകുന്ന ഭക്ഷ്യധാന്യകിറ്റുകളുടെ19-ാംഘട്ട വിതരണം നടന്നു. റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾ ദൈവിക തൃപ്തിക്ക് വേണ്ടിയുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സരസ്വതിയമ്മ, ഗൗരിക്കുട്ടി, ഭവാനിയമ്മ, വിജയമ്മ എന്നിവർ പ്രസംഗിച്ചു.