പന്തളം:മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും, മിൽമ മുൻ ചെയർമാനും ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.നൗഷാദ് റാവുത്തർ യോഗം ഉദ്ഘാടനം ചെയ്തു. കിരൺ കുരമ്പാല, ഡി.പ്രകാശ്, ഹിമ മധു, രാജശേഖരൻ പിള്ള , രാഘവൻ ,ശ്രീകുമാർ,മധു, ജോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.