pk
കേരളകോൺഗ്രസ് ആറൻമുള നിയാേജകമണ്ഡലം കമ്മറ്റി പത്തനംതിട്ട നഗരത്തിൽ നടത്തിയ വൃക്ഷത്തൈ നടീൽ ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേരളാ കോൺഗ്രസ് (ബി )ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഒരേ ഒരു ഭൂമി 'എന്ന പേരിൽ പത്തനംതിട്ട നഗരത്തിൽ വൃക്ഷത്തൈ നട്ടു. ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് സാം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സുനിൽ വലഞ്ചുഴി, ചെറിയാൻ ഏബ്രഹാം,അഡ്വ.ജോൺ പോൾ മാത്യു, മഹേഷ് ബാബു, ബിജുഏബ്രഹാം, ബിജു തോമസ്, അനിൽ തോമസ്, ഷിബു ഊട്ടുപാറ, കൃഷ്ണൻകുട്ടി, ശ്രീകുമാർ,ജിബു മാത്യു, സജി മാത്യു ,ബെന്നി വർഗീസ്, ജോജി തോമസ് എന്നിവർ പ്രസംഗിച്ചു .