റാന്നി: ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കർഷകൻ. തന്റെ കൃഷിയിടത്തിൽ നിന്നും തേക്ക് തൈ പിഴുതെറിഞ്ഞാണ് ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ കൂടിയായ ജോൺ മാത്യു ചക്കിട്ടയിൽ വനം വകുപ്പിനോടും സർക്കാരിനോടുമുള്ള പ്രധിഷേധം അറിയിച്ചത്. നിരവധി സംഘടനകളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ നിരവധി വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് സ്വന്തം ഭൂമിയിൽ കർഷകർ നാട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് തടസം നിക്കുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്.കൂടുതലും തേക്ക് മരങ്ങൾ മുറിക്കുന്നതിനാണ് വനം വകുപ്പ് തടസം നിൽകുന്നത്. മലയോര മേഖലയിൽ കർഷകർക്ക് തങ്ങളുടെ പട്ടയമുള്ള കൃഷി ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനാണ് നിരവധി സമരങ്ങൾ നയിച്ച വ്യക്തികൂടിയാണ് ജോൺ മാത്യു.