പന്തളം: ഗുരുധർമ്മപ്രചരണ സഭ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകയോഗം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്നിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി ശ്രീനിവാസൻ ഓതറ (രക്ഷാധികാരി), പി.എൻ മോഹനൻ (പ്രസിഡന്റ്), കെ.എൻ പ്രഭാകരൻ (വൈസ് പ്രസിഡന്റ് ), കെ.എൻ വിജയൻ (സെക്രട്ടറി) , രാജമ്മ രാജപ്പൻ (ജോ: സെക്രട്ടറി), അജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ- ശിവൻകുട്ടി, എം .കെ. ശ്രീധരൻ, വത്സല പ്രഭാകരൻ, കമലാക്ഷി രാമക്യഷ്ണൻ. ജില്ല കമ്മിറ്റി പ്രതിനിധികൾ- അഡ്വ.ജയൻ, ശാന്തമ്മ വിജയൻ , വി .കെ. ശ്രീനിവാസൻ, കെ. മോഹനൻ . സഭ ജി.സി.സി കോ ഓർഡിനേറ്ററും കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമായ അനിൽ തടാലിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. അജിത് കുമാർ, ശ്രീനിവാസൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു.