ഇലവുംതിട്ട: പത്മനാഭോദയം സ്കൂൾ ഫോറസ്ട്രി ക്ളബിന്റെയും സ്കൗട്ട് ആൻഡ് ഗെയിംസിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മെഴുവേലി പഞ്ചായത്ത് അംഗ ശ്രീദേവി ടോണി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, എസ്.എെ മാനുവൽ, ഹെഡ്മിസ്ട്രസ് പി.കെ പ്രശോഭ, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ, ഫോറസ്റ്റ് ക്ളബ് കോർഡിനേറ്റർ എം.എസ് നിഷ എന്നിവർ സംസാരിച്ചു. മെഴുവേലി ക്ഷേത്ര മൈതാനം, ഹോമിയോ ആശുപത്രി, കൃഷിഭവൻ, അങ്കണവാടി എന്നിവിടങ്ങളുടെ പരിസരങ്ങളിലും വൃക്ഷത്തൈ നട്ടു.