മല്ലപ്പള്ളി : കർഷക സംഘം എഴുമറ്റൂർ വില്ലേജ് കമ്മിറ്റി പരിസ്ഥിതി ദിനാചരണവും സംയോജിക കൃഷി വിളവെടുപ്പ് ഉദ്ഘാടനവും നടത്തി. യോഗത്തിൽ എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.രവീന്ദ്രൻ എഴുമറ്റൂർ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക സംഘം എഴുമറ്റൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിസന്റ് ഷിനു കിച്ചേരിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല ടീച്ചർ, പഞ്ചായത്തംഗം രജീഷ് കുമാർ, എ.ടി രാമചന്ദ്രൻ , ടി.എൻ ഓമനക്കുട്ടൻ, സന്തോഷ് സായി, ഗീതാ ഷാജി, പാർത്ഥസാരതി , തങ്കമ്മ രവീന്ദ്രൻ , കൃഷ്ണൻകുട്ടി, വനജ കുഞ്ഞുകുട്ടൻ. സുധാ സുധൻ, സുനിതാ ബിനു എന്നിവർ സംസാരിച്ചു.