മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം,മരമുത്തശിയെ ആദരിക്കൽ,വൃക്ഷ പൂജ വൃക്ഷതൈ നടൽ മുതലായ വിവിധ പരിപാടികളോടെ നടത്തി. 112വർഷമായ തുരുത്തിക്കാട് ഗവ.യു.പി സ്കൂൾ മുറ്റത്തെ മരമുത്തശിയെ ഹാരമണിയിച്ച് ആദരിച്ചു. വൃക്ഷ പൂജയ്ക്ക് ശേഷം തുരുത്തിക്കാട് ഗവ.യു.പി സ്കൂളിൽ നടന്ന പൊതുസമ്മേളനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷനായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് അംഗം ജഞാനമണി മോഹൻ മുഖ്യപ്രഭാഷണം നടത്തി.തുരുത്തിക്കാട് ഗവ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഹാബേൽ ഫൗണ്ടേഷൻ ക്രമീകരിച്ച് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ പഞ്ചായത്ത് അംഗംരതീഷ് പീറ്റർ നിർവഹിച്ചു.കല്ലൂപ്പാറ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ ,ജോൺ കുര്യൻ, ബാബു മോഹൻ, റോയ് വർഗീസ്,എം.ടി കുട്ടപ്പൻ പി.എസ് തമ്പി, കെ.എൻ വാസുദേവൻ നായർ,​ ഉമാദേവി എ.എസ്, എം.കെ ലാലു, രജനി ബാലൻ, ലിസിയമ്മ വർഗീസ്,കുമാരി അഭിരാമി ബാലൻ മുതലായവർ പ്രസംഗിച്ചു.സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈനട്ടു.