 
തിരുവല്ല: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ പച്ചപ്പട്ടണിയിക്കാൻ രാഷ്ട്രീയ,സാമൂഹ്യ, സാംസ്ക്കാരിക,വിദ്യാഭ്യാസ മേഖലകളിലെ വിവിധ സംഘടനകൾ രംഗത്തെത്തി. തിരുമൂലപുരം എസ്.എൻ.വി.എസ്എച്ച്.എസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ പരിസരവും റോഡും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കർഷകശ്രീ അവാർഡ് ജേതാവും എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസറുമായ എസ്.രവീന്ദ്രൻ എഴുമറ്റൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സന്ധ്യ ഡി, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, റിട്ട.നേവി ഓഫീസറും രക്ഷിതാവുമായ വിപിൻ തമ്പി, പരിസ്ഥിതി ക്ലബ് കൺവീനർ ദീപ്തി പി.എം, സ്റ്റാഫ് സെക്രട്ടറി മെർലിൻ മേരി ഏബ്രഹാം എന്നിവർ സംസാരിച്ചു. നാടൻഭക്ഷണമായ കപ്പയും കാപ്പിയും കുട്ടികൾക്ക് നൽകി ദിനാഘോഷത്തിന് സമാപനംകുറിച്ചു. കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം കുറ്റപ്പുഴയിൽ ഡി.സി.സി. ജനറൽസെകട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാസെക്രട്ടറി എ.ജി ജയദേവൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ ശോശാമ്മ, കെ.ജി.ബിബിൻ, ജോൺ തോമസ്, റ്റി.എം മാത്തുക്കുട്ടി, മണി മാത്തുകുട്ടി എന്നിവർ പ്രസംഗിച്ചു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തിരുവല്ലാ കുരിശുകവലയിൽ നാഷണൽ ജനശക്തി കോൺഗ്രസ് ജില്ലാപ്രസിഡന്റ് സുരേന്ദ്രൻ കൊട്ടുരത്തിൽ വൃക്ഷത്തൈ നട്ടു. സെക്രട്ടറി അനിൽ തോമസ് പാലത്തിങ്കൽ, പ്രവർത്തകരായ റെജി, സതീശൻ, മനോജ്, വിശ്വൻ, വിജയൻ എന്നിവർ പങ്കെടുത്തു. പെരിങ്ങര ഗോത്രസംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉദ്ഘാടനം പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. മനു കേശവ്, ജോൺ ഏബ്രഹാം, മനോജ് കളരിക്കൽ, രഞ്ജിത്ത്കുമാർ, അനഘ എന്നിവർ പ്രസംഗിച്ചു.