harthal

പത്തനംതിട്ട : പരിസ്ഥിതി മേഖല നിർണയത്തിനെതിരെ നാളെ യു.ഡി.എഫ് നടത്തുന്ന മലയോര ഹർത്താൽ വിജയിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ അഭ്യർത്ഥിച്ചു. സീതത്തോട്, ചിറ്റാർ, ആരുവാപ്പുലം, തണ്ണിത്തോട്, പെരുനാട്, വടശേരിക്കര എന്നീ പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും എല്ലാ ജനങ്ങളും പങ്കാളികളാകണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പരിസ്ഥിതി ലോലപ്രഖ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.