ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനു പിറകുവശത്തായി ആൾതാമസമില്ലാത്ത വീട്ടിൽ മോഷണശ്രമം. വീട് കുത്തിതുറന്നാണ് മോഷണശ്രമം നടത്തിയത്. ചെങ്ങന്നൂർ തിട്ടമേൽ ശാന്തി ഭവനിൽ ശാന്തി വർഗീസിന്റെ വീടാണ് ശനിയാഴ്ച രാത്രി മോഷ്ടാക്കൾ കുത്തി തുറന്നത്. ഇവർ മക്കളുടെ കൂടെ വിദേശത്താണ്. ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെ പരിസരം വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് കതക് തുറന്ന് കിടക്കുന്നത് കണ്ടത്. വീടിന്റെ കതക് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മുറികൾക്കുള്ളിലെ എല്ലാ അലമാരകളും മേശയും പൊളിച്ചു. തുണികളെല്ലാം വലിച്ചുവാരി നിലത്തിട്ട നിലയിലാണ്. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി. വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും തന്നെ നഷ്ടമായില്ലെന്നു പൊലീസ് പറഞ്ഞു.