പത്തനംതിട്ട: സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റി കൈരളീപുരം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം യുവജന പ്രസ്ഥാന പ്രതിനിധി സുജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി സി.എൻ.മധു, ജോയിന്റ് സെക്രട്ടറി സീനാമോൾ, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി കെ.സുശീലൻ, കേന്ദ്രസമിതി അംഗം ടി.ആർ.ഗോപാലൻ, മഹിളാവേദി പ്രതിനിധി രേഖാ പ്രസാദ്, സി.എൻ.മനോജ് എന്നിവർ സംസാരിച്ചു.