 
മാവേലിക്കര : ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ തെക്കേക്കര മേഖലാ സമ്മേളനം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ മുരളി അഷ്ടമി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു, അഡ്: കമ്മിറ്റി അംഗങ്ങൾ സുരേഷ് പള്ളിക്കൽ, വിനു ധർമ്മരാജൻ, മേഖലാ കൺവീനർ എൻ വിജയൻ , യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ നവീൻ വി നാഥ്, വൈസ് ചെയർമാൻ രാജീവ് തെക്കേക്കര, സത്യ ബാബു, രവികുമാർ ,വനിതാ സംഘം മേഖലാ ചെയർമാൻ സരള, ലത തുടങ്ങിയവർ സംസാരിച്ചു.