 
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മലമുകൾ ശാഖാ പുതുതായി നിർമ്മിച്ച നടപ്പന്തൽ സമർപ്പണം നടത്തി. സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജനഹൃദയത്തിൽ ആഴത്തിൽ എത്തിക്കാനുള്ള വലിയ പോരാട്ടമാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വത്തിൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷതയ്ക്ക് യോഗവും വെള്ളാപ്പള്ളിയും നൽകിയ സംഭാവനകൾ അമൂല്യമാണ്. നവോത്ഥാനം സമുദായത്തേയും സമൂഹത്തെയും ഒന്നിപ്പിക്കുന്നപ്രവർത്തനം നടത്തുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്നും അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ക്യാപ്റ്റൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് നടപ്പന്തൽ സമർപ്പണം നിർവഹിച്ചു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ സുധാകരൻ ഉളവക്കാട്, അനിൽ ഐ സെറ്റ്, സുരേഷ് മുടിയൂർക്കോണം ,ഉദയൻ പാറ്റൂർ ,രേഖാ അനിൽ ശാഖാ ഭാരവാഹികളായ മോഹനൻ നല്ലവീട്ടിൽ ,ജയേന്ദ്രൻ, ഉദയൻ നടുവിലെമുറി ,വാർഡ് മെമ്പർ ശിവ പ്രസാദ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനിൽ വൃന്ദാവനം സ്വാഗതവും, വൈസ് പ്രസിഡന്റ് മോഹനൻ നന്ദിയും പറഞ്ഞു.