പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവന് മുമ്പിൽ നടത്തിയ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടീലും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ് ,കെ.ജാസിംകുട്ടി ,റോജി പോൾ ദാനിയേൽ,ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് ,എം.എ സിദ്ദിഖ്,പ്രക്കാനം ഗോപാലകൃഷ്ണൻ, പി എംഅജ്മൽ എന്നിവർ പ്രസംഗിച്ചു.