തിരുവല്ല: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകൾ അണിചേർന്നു.യൂണിവേഴ്സൽ സർവീസ് എൻവയോൺമെന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് ഓതറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ആൽഫ അമ്മിണി ജേക്കബ് നിർവഹിച്ചു. ജില്ലാപ്രസിഡന്റ് വി.ജി.വിശ്വനാഥൻ അദ്ധ്യക്ഷനായി. വി.ആർ.രാജേഷ് , മണിയൻ കാവാലം,കെ.വിജയകുമാർ,മനോജ് മാത്യു,വി.ആർ.പ്രസന്നകുമാർ, എൻ.കെ.ഷൈല, അദ്ധ്യാപകരായ പി.അജീഷ്, ഇന്ദു ബി.നായർ, സലീന വി.എസ് എന്നിവർ പ്രസംഗിച്ചു.
തിരുവല്ല നഗരസഭയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉത്രമേൽ 29-ാംവാർഡിലെ മുഴുവൻ വീടുകളിലും വിഷരഹിത കറിവേപ്പിലയുടെ പ്രാധാന്യം ഉൾക്കൊണ്ട് കറിവേപ്പിൻ തൈകൾ തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെ നട്ടുപിടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൂന്തോട്ടത്തിൽ കണിക്കൊന്നയും ചന്ദനമരത്തൈയ്യും നട്ടുപിടിപ്പിച്ചു.
യൂത്ത്കോൺഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മിറ്റി തിരുവല്ല ബൈപ്പാസ് പാതയോരത്ത് വൃക്ഷത്തൈ നട്ടു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് വർഗീസ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽസെക്രട്ടറി രതീഷ് പാലിയിൽ ഉദ്ഘാടനം ചെയ്തു. ബിജിമോൻ ചാലാക്കേരി,എ.ജി ജയദേവൻ,അജ്മൽ,ജോജോ ജോൺ, ജോമി, ജസ്റ്റിൻ നൈനാൻ,സുബിൻ വിജിത്ത്,അനീഷ് പി.കോശി,സജിൻ സജി,സുജിത്, റൊമാറിയോ ഡോമിനിക്, പ്രദീപ് കുമാർ, വിജയൻ എന്നിവർ പ്രസംഗിച്ചു.
മതിൽഭാഗം ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണ സമ്മേളനം നഗരസഭ മുൻചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്രഹ്മാകുമാരീസ് 75 കല്പതരു വൃക്ഷതൈകളുടെ നടീൽകർമ്മവും നടന്നു.ബി.ജെ.പി.ദേശീയസമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ നടീൽകർമ്മത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.രാജയോഗിനി ബ്രഹ്മാകുമാരി പങ്കജ് ബഹൻ സന്ദേശംനൽകി.നഗരസഭാംഗം മിനിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ജിജി ജോർജ്, രാധാകൃഷ്ണൻ വേണാട്,ഷെൽട്ടൺ വി.റാഫേൽ,രഞ്ജിത്ത് ഏബ്രഹാം,സന്തോഷ് സദാശിവമഠം,ധ്യാനകേന്ദ്രം കാര്യദർശി ബ്രഹ്മാകുമാരി സുജാബഹൻ, ബ്രഹ്മാകുമാരിമാരായ സൗമ്യബഹൻ,ഗീതാബഹൻ,സുജാത ബഹൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സത്സംഗം,വൃക്ഷതൈവിതരണം, ബ്രഹ്മാഭോജനം എന്നിവയും നടന്നു.
തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷനും മുനിസിപ്പാലിറ്റിയും പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയും പുഷ്പഗിരി കോളേജ് ഒഫ് നഴ്സിംഗ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സൗജന്യമായി വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മാത്യു ചാലക്കുഴി,ടി.ടി ആനിതോമസ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോയ്ആലുക്കാസ് ജ്വല്ലറി മാനേജർ സിജോ ജോസഫ്, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി.എഫ്,അസി.മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൃഷിവകുപ്പിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. തുടർച്ചയായി ഒൻപതാംവർഷമാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വൃക്ഷത്തൈ വിതരണം നടത്തുന്നത്. നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തിൽ നടന്ന വൃക്ഷവ്യാപന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുളിക്കീഴ്പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കവിരാജ് നിർവഹിച്ചു.നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വി.ഹരിഗോവിന്ദ്, ജയറാണി, അഡ്വ.ശ്യാം മണിപ്പുഴ, മനോജ്കുമാർ, പി.എം.വേണുഗോപാൽ, എം.ജി.വിജയകുമാർ,ഗോപകുമാർ,വിജയകുമാർ തുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.