congress
യൂത്ത്കോൺഗ്രസ് തണൽമരങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നു

തിരുവല്ല: യൂത്ത് കോൺഗ്രസ് വെൺപാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2017ലെ ലോകപരിസ്ഥിതി ദിനത്തിൽ പ്രദേശത്ത് നട്ടുവളർത്തിയ തണൽ മരങ്ങളുടെ 5 -ാംമത് ജന്മദിനാഘോഷം കേക്ക് മുറിച്ച് ആഘോഷിച്ചു. വേനൽ കാലത്ത് ഉൾപ്പെടെ ഈ മരങ്ങളിൽ പക്ഷികൾക്ക് ദാഹജലവുമായി ചട്ടികളും ഒരുക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ റെനി സൂസൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ,മണ്ഡലം പ്രസിഡന്റ്‌ ആശിഷ് ഇളകുറ്റൂർ,രഞ്ജിത് പൊന്നപ്പൻ, ജോൺസൺ വെൺപാല,അശോക് കുമാർ, മോൻസി,അഖിൽ ചിറയിൽ,ടോംസി വർഗീസ്,ഷാനു തോമസ് എന്നിവർ പ്രസംഗിച്ചു.