06-muloor
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്​ ശ്രീനാരായണ ധർമ്മപരിഷത്തിന്റെ ആഭിമുഖ്യ​ത്തിൽ സരസകവി മൂലൂർ എസ്. പത്മനാഭപണിക്കരുടെ വസതി​യായ കേരളവർമ്മ സൗധത്തി​ന്റെ മുറ്റത്ത് വ്യക്ഷതൈ​കൾ ന​ടുന്നു

ഇലവുംതിട്ട : ശ്രീനാരായണ ധർമ്മപരിഷത്തിന്റെ ആഭിമുഖ്യത്തിൽ സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ വസതിയായ കേരളവർമ്മ സൗധത്തിൽ വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വര സ്വാമിയുടെ ശ്രീനാരായണ ഗുരുദേവ കൃതികളുടെ പഠന ക്ലാസ് ന​ട​ന്നു. പഠന ക്ലാസ് മുൻ എം.എൽ.എ കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് ,പി.ശ്രീകുമാർ, കെ.ജി സുരേന്ദ്രൻ ,ടി.ആർ രമേശ് ,സുരേഷ് ബാബു എന്നിവർ സംസാ​രിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്​ കേരളവർമ്മ സൗധത്തി​ന്റെ മുറ്റത്ത് വൃക്ഷതൈകൾ നട്ടു.