 
തിരുവല്ല: ഒരു നൂറ്റാണ്ടിലേറെയായി തുരുത്തിക്കാട് ഗവ.യു.പി.സ്കൂളിനോട് ചേർന്ന് തണലേകി പുഷ്പിച്ചു നിൽക്കുന്ന രാജവാകയ്ക്ക് ഹാബേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷപൂജ ചെയ്ത് ആദരിച്ചു. തുടർന്നുനടന്ന പരിസ്ഥിതി സൗഹൃദസമ്മേളനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം രതീഷ് പീറ്റർ,കേരളസ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാനസെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, കെ.എൻ.വിശ്വനാഥൻനായർ, ജോൺചെറിയാൻ, ബിജു നൈനാൻ,ബാബുമോഹൻ,എം.ടി.കുട്ടപ്പൻ,എ.എസ്.ഉമാദേവി, ബാവ ജി,ജോൺ കുര്യൻ, പി.എസ്.തമ്പി,പി.ടി.എ.പ്രസിഡന്റ് രജനി ബാലൻ,സൂസൻ സി.മാത്യു,എം.കെ.ലാലു, അഭിരാമി ബാലൻ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.